Great respect to Mr. Jamal Abdul Hameed Al Mutwa...(Former Chief General Manager and Chief Executive Officer. The Commercial Bank of Kuwait.)

ഊഷാര ഭൂമിയിലെ ശീതക്കാറ്റുകൾ...(101)

Part-B.

Great respect to Mr. Jamal  Abdul Hameed Al Mutwa...(Former Chief General Manager and Chief Executive Officer. 
The Commercial Bank of Kuwait.)
ഡേവിഡ് ബെറി പോയാൽ, എന്റെ അവസ്ഥ വീണ്ടും പഴയതിലേക്ക് പോയങ്കിലോ...?
മുന്ന് പ്രശ്നങ്ങളാണ് എന്റെ മുന്നിൽ ചിന്ത വിഷയമായി വന്നത് ...
ഒന്ന്...ബ്രാഞ്ച് മാനേജരന്മാരുടെ ഗ്രേഡിംഗ് സിസ്റ്റം(Grade system) എനിക്ക് വിനയാകുമോ എന്നാണ് ഞാൻ ഭയപ്പെട്ട ആദ്യ വിഷയം...വലിയ തോതിൽ ബിസിനസ്സ് നടന്നു വരുന്ന എ ഗ്രേഡ്
(A Grade)ബ്രാഞ്ചുകളിലെ മാനേജരന്മാരുടെ  ഗ്രേഡ് അന്ന് ആറാണ്(GradeSO6)...
അതിനു താഴെയുള്ള ബ്രാഞ്ച്കളിൽ 
ബി ഗ്രേഡ് (B Grade) ബ്രാഞ്ചിലുള്ള മാനേജരന്മാരുടെ ഗ്രേഡ് അഞ്ചാണ്(Grade-5)...അതിനു താഴെയുള്ള ബ്രാഞ്ചുകളിൽ മാനേജരുടെ ഗ്രേഡ് നാലായിരുന്നു(Grade-4)...
ഹെഡ്ഓഫീസ് ബ്രാഞ്ചിന്‌ മാത്രം മാനേജർക്ക് ശരിക്കുമൊരു മാനേജർ പദവിയുണ്ട്... ഗ്രേഡ് ഏഴ്(GradeSO7)...
അവിടം തുടങ്ങിയാണ് ശരിക്കും ഒരു "മിഡിൽ മാനേജ്മെന്റ്"(middle management)എന്ന് പറയാവുന്നത്...
അതായതു ഏഴും എട്ടും ഗ്രേഡ്....(Grade7 and8)...അത് കഴിഞ്ഞാൽ വരുന്നത് "ഹയർ മാനേജ്‌മന്റ്"(Higher Management)...ഒൻപതു മുതൽ പതിനൊന്നു വരെ...അതായതു ഗ്രേഡ് ഒൻപത് സീനിയർ മാനേജർ, ഗ്രേഡ് പത്തു എക്സിക്യൂട്ടീവ് മാനേജർ, 
ഗ്രേഡ് പതിനൊന്നു അസിസ്റ്റന്റ് ജനറൽ മാനേജർ...പിന്നീട് വരുന്ന മുന്ന് ഗ്രേഡുകളാണ് "എക്സിക്യൂട്ടീവ് മാനേജ്‌മന്റ്"(Executive Management) എന്ന് പറയുവുന്നത്.... ഗ്രേഡ് പന്ത്രണ്ട് മുതൽ പതിന്നാല് വരെ...ജനറൽ മാനേജർ,ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ജനറൽ മാനേജർ, ചീഫ് എക്സിക്യൂട്ടീവ് ജനറൽ മാനേജർ...
എന്നാൽ ഡേവിഡ് ബെറി പതിവിനു വിപരീതമായി, എനിക്ക് ഗ്രേഡ് ഏഴു തന്ന്, ശമ്പളത്തിലും വ്യത്യസ്ത തന്ന്, എനിക്ക് ഒരു വലിയ ബ്രാഞ്ചായ അബ്ദുല്ലാഹ് മുബാറക് ബ്രാഞ്ചും, ഒപ്പം അവിടെ ട്രെയിനിങ് സെന്ററും, എന്റെ കിഴിലാക്കി...റീറ്റെയ്ൽ ട്രൈനിങ്ങിന്റെ ചുമതലയും എനിക്ക് തരുകയാണുണ്ടാ
യത്...ഏറ്റവും വലിയ ബ്രാഞ്ചായിരുന്ന ഫഹാഹീൽ ബ്രാഞ്ചിന്റെ മാനേജർ പോലും ഗ്രേഡ് ആറിൽ നിൽക്കുമ്പോൾ, ഞാനൊരാൾ മാത്രം അതും വിദേശി,
അതിലും ഉപരി ഇന്ത്യക്കാരൻ..!!!
ഇത്തരം പരിമിതിക്കുള്ളിൽ നിൽക്കു
മ്പോൾ, പുതുതായി എത്തിയ ജമാൽ അൽ മുത്വാ എങ്ങനെ അതിനെ കാണുമെന്നു വിചാരിച്ചിരിക്കുമ്പോൾ.... കാലം എനിക്ക് മാറ്റിവച്ചത് മറ്റൊന്നാ
യിരുന്നു....അവിടെ ജമാൽ എന്ന മഹത് കുവൈറ്റി വ്യക്തിത്വത്തെ മരിച്ചാലും ഞാൻ മറക്കില്ല...
ജീവിതത്തിന്റെ വഴിത്തിരിവിലെ 
ഏറ്റവും വലിയ കോണിപ്പടിയായി 
ഞാൻ    അദ്ദേഹത്തെ കാണുന്നു...
അന്ന് ഞാൻ ന്യൂസിഅലൻഡിലേക്കു സ്ഥിരമായി പോകാൻ ഉള്ള ഒരു തത്രപ്പാടിലായിരുന്നു...മാസങ്ങൾ അടുത്ത് വരുന്നു...ഏതാണ്ട് ഒരു വർഷത്തെ നീണ്ട അവുധി അപ്രാപ്യമായിരുന്നങ്കിലും, ഡേവിഡ് ബെറിയുടെ കൂടെയുണ്ടായിരുന്ന അന്നത്തെ റീറ്റെയ്ൽ ഡിവിഷൻ ഹെഡ് ശ്രീ ക്ലൈവ് ഷേവാർഡ് ഒരു ആറു മാസം വരെ അവുധിക്കു ശ്രമിച്ചു നോക്കാ
മെന്നു ഒരു വാക്ക് തന്നിരുന്നു... ആ പ്രതീക്ഷയും ഡേവിഡ് ബെറിയുടെ പതനത്തോടെ അവസാനിച്ചു...!!!
അവിടെയാണ് ജമാൽ അൽ മുത്വയുടെ ഉദയം... എന്റെ ജീവിതത്തിൽ പ്രകാശം പരത്തിയത്...റീറ്റെയ്ൽ ട്രൈനിങ്ങിന്റെ ഉത്തരവാദിത്വം എന്റെ പക്കൽ നിന്ന് മാറ്റിയില്ല എന്ന് മാത്രമല്ല എനിക്കതിന് ഒരു പ്രത്യേക അലവൻസ്‌ കുടി എനിക്ക് മാസംതോറും ഏർപ്പെടുത്തി...
ആ ഇടയ്ക്കാണ് ബ്രാഞ്ചിന്റെ പുനരുദ്ധാരണം നടന്നത്... 
ബ്രാഞ്ചിൽ സ്ഥലക്കുറവായത് കാരണം, ട്രെയിനിങ് സെന്റർ,
ഹെഡ് ഓഫീസിലേക്ക് മാറ്റിയെങ്കിലും,
ദിവസവും രണ്ടു മണിക്കൂർ ഹെഡ് ഓഫീസിൽ ചെന്ന് ട്രെയിനിങ് കൊടുക്കാൻ എനിക്ക്
അവസരമൊരുക്കി തന്നു... 
കഷ്ടിച്ചു അഞ്ച് മിനുറ്റ് നടക്കാനുള്ള ദൂരമേ എനിക്ക് ഉണ്ടായിരുനുള്ളു...  എങ്കിലും, അതിനായി എനിക്ക് ട്രാൻസ്‌പോർട് അലവൻസ് കുട്ടി തരുകയും ചെയ്തു...
ആ സമയത്താണ് എനിക്ക് 
ന്യൂസിഅലൻഡിലേക്കു പോകാനുള്ള സമയം അതിക്രമിച്ചത്...അവിടെ പോയാൽ കുറഞ്ഞത് ഒരു വർഷമെങ്കിലും താമസിക്കാതെ പുറത്തേക്ക് വരാനുള്ള പെർമിഷൻ അനുവധിക്കില്ല...ഒരു വർഷത്തെ അവുധി അന്നത്തെ സാഹചര്യത്തിൽ ബാങ്കിൽ നിന്നാർക്കും കിട്ടാൻ സാധ്യതയില്ല...അങ്ങനെ ഒരു സാഹചര്യത്തിൽ എനിക്ക് കുവൈറ്റിലെ ബാങ്കിൽ നിന്ന് പിരിഞ്ഞു പോകാതെ വേറെ മാർഗ്ഗം ഒന്നും എന്റെ മുന്പിലുണ്ടായിരുന്നില്ല...അല്ലങ്കിൽ 
ന്യൂസിഅലാൻഡ് പൗരത്യം വേണ്ടായെന്ന് വയ്ക്കണം...
അവസാനം ഞനൊരു തീരുമാനത്തിലെത്തി...
രാജിസമർപ്പിച്ചു...
പിന്നെ സംഭവിച്ചതു കുവൈറ്റ് ബാങ്കിങ്ങ് മേഖലയിലെ ഒരു ചരിത്ര സംഭവമായി...
എനിക്ക് ഉണ്ടായ ഒരു അനുഭവം, 
അന്ന് വരെ ആർക്കും ഉണ്ടായിരുന്നില്ല... അതിൽ പിന്നെ ഇതുവരെ ആർക്കും ഉണ്ടായതായും അറിവില്ല....
ഇനി ഉണ്ടാകാനും സാദ്ധ്യതയില്ല... 
അത് അടുത്ത ലക്കത്തിൽ... 
തുടരും....