Great respect to Mr. Jamal Abdul Hameed Al Mutwa...(Former Chief General Manager and Chief Executive Officer. The Commercial Bank of Kuwait). (Part A-ഭാഗം ഒന്ന്)

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(100)

Great respect to Mr. Jamal Abdul Hameed Al Mutwa...(Former Chief General Manager and Chief Executive Officer. The Commercial Bank of Kuwait).
(Part A-ഭാഗം ഒന്ന്) 
പലരും പറയുന്നത് നമ്മൾ സാധാരണ കേൾക്കാറില്ലേ? "എന്റെ ജീവിതം മാറ്റി മറിച്ചവർ"...മറ്റു ചിലർ പറയുന്നത് കേട്ടിട്ടുണ്ട്..."ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്തവർ"...ഒരു പക്ഷേ ഗുണമാകാം...!!! അല്ലങ്കിൽ ദോഷമാകാം...!!! 
എന്റെ കാര്യത്തിൽ ഇവിടെ പറയുന്നത്
ഗുണമായി ഭവിച്ച ഒരു വ്യക്തിയെപ്പറ്റിയാണ്...
ഇത്രയുമൊക്കെ ആമുഖമായി ഞാൻ പറയാനുണ്ടായ സാഹചര്യം, ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് അത്തരത്തിലൊരു വലിയ മഹത് കുവൈറ്റി വ്യക്തിയെയാണ്...
"ജമാൽ അബ്ദുൽ ഹമീദ് അൽ മത്വാ"....(Jamal Abdul Hamid Al-Matwa)
...കുവൈറ്റി സമൂഹത്തിനിടയിൽ,
ബിസിനസ്സ് മേഖലയിൽ, മുൻ നിരയിൽ നിൽക്കുന്ന, വളരെ പ്രശസ്തമായ ഒരു കുടുംബമാണ് "അൽ മത്വാ" കുടുംബം...
കുവൈറ്റിൽ കുടുംബസ്ഥിതിക്ക്‌ മറ്റ് ഏതു രാജ്യങ്ങളെക്കാളും പ്രാധാന്യം ഉണ്ടന്ന്, ഇതിന് മുൻപ് എഴുതിയിട്ടുള്ളത് കൊണ്ട്, അതേപ്പറ്റി വീണ്ടും ഒരു വിശദീകരണം ആവിശ്യമില്ലാന്നു തോന്നുന്നു...അത്തരത്തിൽ ഉള്ള ഒരു കുവൈറ്റി യുവാവ് "ശ്രീ ജമാൽ അൽ മത്വാ", വിദ്യാഭ്യാസത്തിന് ശേഷം
കുവൈറ്റ് ഓയിൽ കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നു...അവിടെ
കുറെക്കാലം ജോലി ചെയ്തതിന് ശേഷം, ബാങ്കിങ്ങ് മേഖലയിലേക്കുള്ള കാൽ വയ്പ്പ്...ഗൾഫ് ബാങ്കിലായിരുന്നു തുടക്കം...
സ്വന്തം കുടുംബത്തിന് ധാരാളം ഷെയർ ഉള്ള ബാങ്കായിരുന്നിട്ടും, നേരായ മാർഗ്ഗത്തിൽ ഏറ്റവും താഴത്തെ ലെവലിൽ നിന്ന് തുടങ്ങി പടിപടിയായി ആ ബാങ്കിന്റെ റീറ്റെയ്ൽ ഡിവിഷന്റെ ജനറൽ മാനേജരായി ഉയർച്ചയിൽ നിൽക്കുമ്പോൾ, കൊമേർഷ്യൽ ബാങ്കിന്റെ ഡെപ്യൂട്ടി ചീഫ് ജനറൽ മാനേജർ/ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ക്ഷണം വരുന്നു...
സ്വീകരിക്കുന്നു...
അന്ന് കൊമേർഷ്യൽബാങ്കിന്റെ പ്രതാപശാലിയായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, "ഡേവിഡ് ബെറി"യുടെ ദിനങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു...
ആ സമയത്താണ് ശ്രീ ജമാലിന്റെ വരവ്...
അതൊരു ഒന്നൊന്നര വരവായിരുന്നു...!!! ഏതാണ്ട് പത്തോളം മാനേജ്‌മെന്റ് മെമ്പേഴ്സും/സീനിയർ സ്റ്റാഫ്
മെമ്പേഴ്‌സും കൂടെ ചേർന്ന്, ശ്രീ.ജമാലിനൊപ്പം ഗൾഫ് ബാങ്കിൽ നിന്ന് , കൊമേർഷ്യൽ ബാങ്കിലേക്ക് ചേക്കേറി എന്നത് യാഥാർഥ്യം...
ഡേവിഡ് ബെറി എന്ന ബ്രിട്ടീഷ് കാരനായ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും കൂടെയുണ്ടായിരുന്ന പരിവാരങ്ങളെയും ബാങ്ക് പുറത്താക്കിയപ്പോൾ,ശ്രീ ജമാൽ അൽ മത്വായും കുടിയെത്തിയ പരിവാരങ്ങളും കൊമേർഷ്യൽ ബാങ്കിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു...
സാൽഹിയ ബ്രാഞ്ചിലെ തിക്താനുഭവ
ങ്ങളുടെ ചൂടിൽ നിന്ന്, ഡേവിഡ് ബെറിയെന്ന ബ്രിട്ടീഷ്‌കാരന്റെ കാലത്തു ഏറ്റവും തിളങ്ങി നിന്നിരുന്ന ഞാൻ, അന്ന് സിറ്റി റീജിയണിൽ ഉള്ള ഏറ്റവും പഴയതും ഗ്രേഡിൽ  "എ" ഗ്രേഡുള്ളതു
മായ അബ്ദുള്ള മുബാറക് ബ്രാഞ്ച് മാനേജരായി ഇരിക്കുന്ന സമയത്താണ് ശ്രീ ജമാൽ കൊമേർഷ്യൽ ബാങ്കിലേക്ക് എത്തുന്നത്...
ഞാൻ ഒന്ന് ഭയന്നു....
ഡേവിഡ് ബെറി പോയാൽ, എന്റെ
അവസ്ഥ വീണ്ടും പഴയതിലേക്ക് പോയങ്കിലോ...?
അന്ന് മുന്ന് പ്രശ്നങ്ങളാണ് എന്റെ മുന്നിൽ ചിന്ത വിഷയമായി വന്നത് ...
ഒന്ന്...എന്റെ അന്നത്തെ ഗ്രേഡ് ലെവൽ ആയിരുന്നു...
രണ്ട്...എനിക്ക് ന്യൂസിഅലൻഡിലേക്കു പോകാൻ സമയം അതിക്രമിച്ചു വന്നിരിക്കുന്നു... 
മുന്ന്...എന്നിൽ നിക്ഷിപ്തമായിരുക്കുന്ന റീറ്റെയ്ൽ ട്രൈനിങ്ങിന്റെ ചുമതലയും, ബാങ്കിന്റെ ട്രെയിനിങ് ഡിപ്പാർട്മെന്റും ചുമതലയും, എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെടുമോ..? 
എന്ത് സംഭവിച്ചു എന്നറിയേണ്ടേ...? 
തുടരും...