Great respect to Talal Al Jerry and Khalifa Al Jerry.

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 107).

Great respect to Talal Al Jerry and Khalifa Al Jerry.

കഴിഞ്ഞ ദിവസം കുവൈറ്റിന്റെ വിദ്യഭ്യാസത്തെ പറ്റി എഴുതിയതിൽ ഒരു വാചകം ഒരാളുടെ ശ്റദ്ധയിൽ പെട്ടു . 
അതു ഇതാണ് .
"കുവൈറ്റിലെ പല """"വലിയ"""" കുടുംബങ്ങളുടെയും കയ്യൊപ്പു കുവൈറ്റിന്റെ വിദ്യാഭാസ മേഖലയിൽ".പതിഞ്ഞിട്ടുണ്ടന്നുള്ളതാണ്.
ഞാൻ ആദ്യമേ ഒരിക്കൽ പറയുകയുണ്ടായി കുംബമഹിമക്ക് വളരെ വിലകൊടുക്കുന്നവരാണ് കുവൈറ്റികൾ എല്ലാവരും തന്നെ.
എന്നാൽ ട്രൈബൽ കുവൈറ്റി സമൂഹത്തിൽ പെട്ട ചില കുടുംബങ്ങളും കുവൈറ്റിന്റെ വിദ്യാഭാസ മേഖലയിൽ കൈകൾ പതിപ്പിച്ചുണ്ട് . അവരിൽ ചിലരുടെ പേരുകൾ ഇവിടെ പറയാതെ പോകുന്നത് ഔചിത്യമാണെന്നു തോന്നുന്നില്ല . ഇവരിൽ പലരും ട്രൈബൽ കുടുംബം ആണെങ്കിലും ഇന്നത് പറയാൻ അവർ മടിക്കുന്നു.അവരിൽ പലരും സാമ്പത്തികമായി നല്ല നിലയിലും വിലയിലും എത്തിയപ്പോൾ പുതിയ കുടുംബപ്പേരുകളിൽ അറിയപ്പെട്ടു തുടങ്ങി . ഉദാഹരണത്തിന് , "അൽ ദബ്ബൂസ്" , "അൽ ജെറി" , "അൽ അജിൽ" , തുടങ്ങിയ ഇപ്പോഴത്തെ മുൻനിര കുടുംബക്കാർ അടിസ്ഥാനപരമായി ട്രൈബൽ "അൽ അജ്മി" ഗോത്രത്തിൽ പെടുന്നവരാണ് . അതു പോലെ തന്നെ "അൽ മിയ" വരുന്നത് "അൽ അസ്‌മി" എന്ന ട്രൈബൽ കുടുംബത്തിൽ നിന്നാണ് .
നമ്മുടെ നാട്ടിൽ കാണുന്ന ഒരു രീതി ശ്രദ്ധിച്ചിട്ടില്ലേ . കുറെ കാശും സമ്പത്തും വീടും ഒക്കെ ആയി കഴിയുമ്പോൾ പാവങ്ങളായിട്ട്ള്ള കുടുംബക്കാരെ പലരെയും ബന്ധുക്കളാണെന്നു പറയാൻ മടിയിയുള്ള ഒരു തരം ആൾക്കാർ .
ഇതിന്റെ മറ്റൊരു മുഖമാണ് ഞാൻ മേല്പറഞ്ഞത് . എല്ലാവരും അങ്ങനെ ആകണമെന്നില്ല .എന്നാൽ പലരും അങ്ങനെയാണ് താനും .
ഇതിൽ എടുത്തു പറയേണ്ട ഒരു കുടുംബമാണ് "അൽ ജെറി" കുടുംബം . ധാരാളം പ്രൈവറ്റ് വിദാഭ്യാസ സ്ഥാപനങ്ങൾ കുവൈറ്റിൽ അവിടെ ഇവിടെയായി കാണാം . "അൽ ദാബൂസും" വിദ്യാഭ്യാസ മേഖലയിൽ കൈ വച്ചിട്ടുണ്ട്. "അൽ ദബ്ബൂസ്" കുടുംബം അടിസ്ഥാനപരമായി ട്രൈബൽ കുടുംബമാണെകിലും ഇന്നത്തെ സമൂഹത്തിൽ അവരുടെ സ്ഥാനം ഏറ്റവും മുന്നിലാണ് . രാജകുടുംബത്തിൽ നിന്ന് പോലും ഇന്ന് ഇവർ വിവാഹം കഴിക്കാറുണ്ട് . എന്തായാലും ഈ കുടുംബത്തിന്റെ പേരിലും പല സ്കൂളുകൾ നിലവിലുണ്ട്.ഈ കുടുംബത്തെ പറ്റി പല എപ്പിസോഡുകൾ പറയാനുണ്ട് . അതുകൊണ്ടു അത് തൽകാലം ഇവിടെ വിടുന്നു .
പറഞ്ഞു വന്നത് അൽ ജെറി കുടുംബത്തിന് ധാരാളം വിദ്യഭ്യാസ സ്ഥാപനങ്ങളുണ്ട് . ഈ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് 1999 മുതൽ കുവൈറ്റ് വിടുന്ന വരെയും ഞാൻ ജീവിച്ചത് . റിയൽ എസ്റ്റേറ്റ് മേഖലയിലെ ഒന്നാംകിട വ്യവസായികളാണ് മിക്കവാറും പല "അൽ ജെറി" കുടുംബം.വിദ്യാഭ്യാസ മേഖലയിൽ കൈയൊപ്പുകൾ പതിപ്പിച്ചവരാണ് തലാൽ അൽ ജെറിയും ഖലീഫ അൽ ജെറിയും ഒക്കെ . ഇവരുടെ ഒക്കെ സ്നേഹാദരങ്ങൾ ദേശബ്ദങ്ങളോളും അനുഭവിച്ച എനിക്ക് ഒരിക്കലും തീരാത്ത കടപ്പാടുകൾ ബാക്കി വച്ചിട്ടാണ് കുവൈറ്റിനോട് വിട പറയേണ്ടി വന്നത് .
ഹിസ് എക്‌സലൻസി "വലീദ് ഖാലിദ് അൽ ജെറി" മുൻ കുവൈറ്റ് പാർലമെന്റ് ഡെപ്യൂട്ടി സ്‌പീക്കർ ആയിരുന്നു ."ഉമ്മ അൽ ഖുറാ" , "അൽ അജിയാൽ" , തുടങ്ങി പതിനേഴോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് ഈ കുടുംബത്തിന്റെ കൈകളിൽ സുരക്ഷിതമാണ് .മിക്ക ദിവസങ്ങളിലും "അൽ ജെറി"യുടെയും "അൽ ദബ്ബൂസ്" ഇന്റെയും ദിവാനിയകളിലെ നിത്യ സന്ദർശകനായിരുന്നു ഞാൻ  . ദുഖങ്ങളിൽ , സന്തോഷങ്ങളിൽ , ഒക്കെ ഞാൻ ഇവരുടെ യൊക്കെ ഭാഗമായിരുന്നു . മരിച്ചാലും മറക്കാത്ത ഓർമകളിൽ