H. E. Sheikh Ali Al Jerrah Al Sabah...

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 111).

H. E. Sheikh Ali Al Jerrah Al Sabah...

ഇന്നത്തെ എന്റെ ഓർമയിൽ തങ്ങിയത് കുവൈറ്റിലെ മറ്റൊരു പ്രതിഭാശാലിയായ രാജകുടുംബഅംഗമാണ് .പ്രതിഭാശാലിയെന്നു ഉദ്ദേശിച്ചത് പാട്ടുകാരനും, കൊട്ടുകാരനും, ഊത്തുകാരനും, ഡാൻസുകാരനും, ഒന്നുമല്ല .വളരെ തന്ത്ര ശാലിയായ, ഒരു ഭരണാധികാരിയായ "ഹിസ് എക്‌സലൻസി ഷെയ്ഖ് അലി അൽ ജേർറാഹ് അൽ സബാഹ്‌" .
വളരെക്കാലം "കുവൈറ്റ് ക്യാബിനറ്റ് അഫയേഴ്സ് മന്ത്രി"യായിരിന്നിട്ടുളള , ഇപ്പോൾ കുവൈറ്റിലെ രാജാവിന്റെയും രാജ പ്രമുഖന്റെയും അഡ്വൈസർ പദവിയിലിരിക്കുന്ന "ഷെയ്ഖ് അലി അൽ സബാഹ്‌" .ഈ പ്രതിഭാശാലിയുടെ എറ്റവും വലിയ കഴിവ് "മനസാനിദ്ധ്യം" തന്നെ .ഏതൊരു സാഹചര്യങ്ങളിലും സുസ്മേരവദനനായി കാര്യങ്ങളെ സമചിത്തതയോടെ കാണുവാനും ഒപ്പം ശക്തമായ നിലപാടുകൾ എടുക്കുവാനും അദ്ദേഹത്തിന് കഴിയുന്നു എന്നതാണ് സത്യം .ഞാൻ നേരിട്ട് കണ്ടിട്ടും അനുഭച്ചിട്ടുള്ളതുമായ നിരവധി കാര്യങ്ങൾ എന്റെ മനസ്സിലൂടെ ഇപ്പോൾ കടന്നു പോകുന്നു .
വളരെ ചെറുപ്പത്തിലേ അച്ഛൻ മരിച്ചപ്പോൾ മൂത്ത പുത്രനായ ഷെയ്ഖ് അലിക്ക് ഇളയ നാലു സഹോദരന്മാരെയും മുന്ന് സഹോദരിമാരെയും വളർത്തി വലുതാക്കിയതിൽ നിർണായക പങ്കുണ്ട് .ഒരു പക്ഷെ അതായിരിക്കണം ഈ ഉത്തരവാദിത്വ ബോധം ഉടലെടുത്തത് .
രാജഭരണകൂടത്തിൽ നിയമനിര്മാണങ്ങളിൽ എല്ലാം തന്നെ വളരെയധികം പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള ഷെയ്ഖ് അലി ഇന്നും തന്റെ കഴിവുകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു .അനവരതം, അക്ഷീണം .
വ്യക്തിപരമായി വളരെ അടുത്തു ഇടപഴകാൻ എനിക്ക് ധാരാളം അവസരങ്ങൾ വന്നുചേർന്നിട്ടുണ്ട്‌ .കുവൈറ്റ് വിടുകയാണെന്നു പറഞ്ഞപ്പോൾ മറുപടി? ഇടക്കൊക്കെ വരണം .പ്രത്യേകിച്ച് റംസാൻ മാസങ്ങളിൽ .എല്ലാവരെയും ഒക്കെ കണ്ടിട്ട് പോകാമല്ലോ............ 
ഇതുപറയാൻ കുവൈറ്റിന്റെ ഭരണസാരഥ്യത്തിൽ നിലനിൽക്കുന്ന ഒരു മഹാരഥന് കഴിയുന്നെങ്കിൽ അവിടെയാണ് അദ്ദേഹത്തിന്റെ വേറിട്ട വ്യക്തിത്ത്വം .ഓർമകളിൽ തെളിഞ്ഞു നിൽക്കുന്ന "ഷെയ്ഖ് അലി അൽ ജർറാഹ് അൽ സബാഹ്" .ആയുരാരോഗ്യ സൗഖ്യം .
Radha Krishnan Nair