H.E. Sheikh Mishal Al Jerrah Al Sabah from the Ruling Al Sabah Family of Kuwait.

H.E. Sheikh Mishal Al Jerrah Al Sabah from the Ruling Al Sabah Family of Kuwait.

ഇന്നത്തെ എന്റെ ഓർമ്മയിൽ വന്നെത്തിയത് കുവൈറ്റിൽ വളരെ വളരെ പോപ്പുലറായ മറ്റൊരു രാജ കുടുംബാംഗമാണ് .കുവൈറ്റിൽ വളരെക്കാലം "അമിനിധൗല"യുടെ ചീഫ്‌ ആയിരുന്ന "ഹിസ് എക്‌സലൻസി ഷെയ്ഖ് മിഷാൽ അൽ ജെറാഹ് അൽ സബാഹ്". എന്താണ് ഈ "അമിനി ധൗലാ"? .ഇതൊരു അറബി വാക്കാണ് ഇതിന്റെ അർത്ഥം "ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ബ്യുറോ" എന്ന അമേരിക്കയിലെ വളരെ പോപ്പുലറായ ഒരു വാക്കാണ് .അതായതു കൊടും ക്രിമിനൽ കുറ്റവാളികളെ നിയന്ത്രിക്കുന്ന ഗവൺമെന്റ്‌ തലത്തിൽ ഉള്ള ഒരു സെക്യൂരിറ്റി ഡിവിഷൻ ആണ് .രാജ്യ സുരക്ഷക്ക് വേണ്ടിയുള്ള ഒരു നിർണായക വകുപ്പാണെന്നു സാരം. വളരെ വിശ്വാസയോഗ്യതയുള്ളവരെ,കഴിവുള്ളവരെ, മാത്രം ഏല്പിക്കുന്ന ഒരു പദവിയാണിത്. "ന്യൂസിഅലൻഡിൽ" "ഫ്‌ ബി ഐ" എന്ന് പറഞ്ഞാൽ ഉടനെ "ഫിജി ബോൺ ഇന്ത്യൻസ്" എന്ന് പരിഹാസത്തോടെ പറയുന്ന ചില വെള്ളക്കാരെ കണ്ടിട്ടുണ്ട്‌ . എന്തായാലും "അമിനി ധൗല" എന്ന അറബി വാക്കുകൊണ്ട് ഞാൻ ഉദ്ദേശിച്ച കാര്യം മനസ്സിലായല്ലോ .
സ്വദേശികളേക്കാൾ വിദേശികൾ പാർക്കുന്ന നാടാണ് കുവൈറ്റ്. പലതരം ജാതി മത സംസ്‌കാരങ്ങൾ . അതുകൊണ്ടു തന്നെ ധാരാളം ക്രിമിനൽ കുറ്റവാളികളും ഉണ്ടാകാം .ഇതിനെ ഒക്കെ നിയന്ത്രണത്തിൽ കൊണ്ട് പോകേണ്ടത് രാജ്യ സുരക്ഷയുടെ ഒരു നിർണായക ഘടകമാണ്താനും . തൊണ്ണൂറുകളുടെ അവസാനത്തിലാണ് ഇദ്ദേഹത്തെ പരിചയപ്പെടുന്നത് ."ഷെയ്ഖ് മൊഹമ്മദു"മായുള്ള ബന്ധമാണ് ഇളയ സഹോദരനായ ഈ "ഷെയ്ഖ് മിഷാൽ" എന്ന വ്യക്തിയുമായി അടുക്കാനുണ്ടായ സാഹചര്യം .
രാജ്യ സുരക്ഷയുടെയും, ഭീകരന്മാരുടെയും, രാജ്യദ്രോഹികളുടെയും, കുറ്റവാളികളുടെയും, ഒക്കെ കാര്യം നോക്കി നടത്തുന്ന "ഷെയ്ഖ് മിഷാൽ" സ്നേഹം എന്ന വാക്കിന്റെ പര്യായം ആണ് .അദ്ദേഹം "അൽ നുഷ" എന്ന സ്ഥലത്തുള്ള സ്വന്തം ദിവാനിയയിൽ ഇരുന്നു പറയാറുള്ള ചില കാര്യങ്ങൾ നമ്മുടെ നാട്ടിലെ ആചാര്യന്മാർ പോലും പറയുന്നതിന് അപ്പുറമാണ് .ഞാൻ ഒരിക്കൽ റീജിയണൽ മാനേജർ പദവിയിൽ നിന്ന് സീനിയർ റീജിയണൽ മാനേജർ പദവിയിലേക്ക് ഉയർത്തപ്പെട്ടപ്പോൾ അദ്ദേഹത്തെ കാണാൻ പോയിരുന്നു . എതുസമയവും ഒരു അപ്പോയിന്റ്മെന്റും ഇല്ലാതെ എല്ലാവർക്കും അദ്ദേഹത്തിന്റെ വാതൽ തുറന്നു കിടക്കുമായിരുന്നു .അന്നദ്ദേഹം പറഞ്ഞ വാചകം ഇപ്പോഴും കാതിൽ മുഴങ്ങുന്നു .
"ഒന്നോർത്താൽ നമ്മൾക്ക് ദുഃഖം കുറക്കാൻ കഴിയും .ഓരോ പദവികളും പ്രൊമോഷനുകളും അല്ലാഹുവിന്റെ അനുഗ്രഹം ആണ് .ഒർത്താൽ നന്ന് .വരുന്ന ഓരോ കസേരകളും പദവികളും ബാർബർഷോപ്പിലെ കസേരകൾ പോലെയാണ് .ഒന്നിനും ഒരു സ്ഥായിയും സ്‌ഥിരതായും ഉണ്ടാകില്ല .ഒരാൾ തലമുടി വെട്ടികഴിയുമ്പോൾ നമ്മൾ അതിലിരിക്കും .നമ്മളുടെ വെട്ടിത്തീരാൻ നോക്കിയിരിക്കുകയാണ് അടുത്ത ആൾക്കാർ."
(അറബിയിൽ പറഞ്ഞാൽ ഹാത കുല്ല കുർസി ഹല്യക്കു് .കുല്ല നഫർ ഈജി ഇസ്‌തിരി ഷുവേ ബാദെൻ നഫർ താനി.ഹാത ദുനിയാ) .
പലപ്പോഴും രാജകൊട്ടാരത്തിൽ പോകാനും രാജാവിനെയും, രാജപ്രമുഖനെയും, ഒക്കെ കാണാനും സന്നർശിക്കുവാനും അദ്ദേഹം എനിക്ക് അവസരങ്ങൾ ഉണ്ടാക്കി തന്നിട്ടുണ്ട്. ഇത്രയധികം സാധുവായ ഒരു വ്യകതിയെ കാണാൻ പ്രയാസമാണ്. അവസാനം കാണുന്നത് കുവൈറ്റ് വിടുന്നതിന് മുൻപായി "കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിന്റെ" ഒരു "ഉപഹാരം" നൽകാനായി എന്റെ കൂടെ ജോലിയിൽ ഉണ്ടായിരുന്ന റീജിയണൽ മാനേജര്സും മറ്റു ഡിവിഷൻ ഹെഡ്‍സുകളുമായി ദിവാനിയയിൽ പോയപ്പോഴാണ് .
കുവൈറ്റ് വിടുകയാണെന്നു ഞാൻ പറഞ്ഞപ്പോൾ ഒരു നിമിഷം നിശ്ശബ്ദനായി .പിന്നീട് പറഞത് വികാരത്തോടെയാണ് ."ശരീരം കൊണ്ട് നീ കുവൈറ്റ് വിട്ടാലും കുവൈറ്റിഓർമ്മകൾ നിന്നിൽ നിന്ന് മാറിപ്പോകയില്ല" .അർത്ഥവത്താണ് എന്നു,ഇന്ന് തോന്നിപോകയാണ്.
സ്‌നേഹത്തിന്റെ മറ്റൊരു പര്യായം. താമസിയാതെ ഒരു മിനിസ്റ്റർ ആകുമെന്ന് മനസ്സ് മന്ത്രിക്കുന്നു .എപ്പോഴും നല്ലത് വരണം എന്ന് ചിന്തിക്കുന്ന ഷെയ്ഖ് മിഷാൽ അൽ ജെറാഹ് അൽ സബാഹ്ാ രാജകുമാരൻ