H.E.Sheikh Khalid Al Jerrah Al Sabah...

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 108).

H.E.Sheikh Khalid Al Jerrah Al Sabah...

ഇന്നത്തെ എന്റെ ഓർമ്മകുറിപ്പിൽ വന്നെത്തിയത് കുവൈറ്റ് രാജകുടുംബത്തിലെ (ഇപ്പോഴത്തെ ചുറ്റുപാടിൽ) ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്. "ഹിസ് എക്സലൻസി ഷെയ്ഖ് ഖാലിദ് അൽ ജർറാഹ് അൽ സബാഹ്" .ഇപ്പോഴത്തെ കുവൈറ്റ്  ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ എന്റെ ഏറ്റവും സ്നേഹം നിറഞ്ഞ "ബു മുഹമ്മദ്" .
ഓർമകളെ വളരെ പുറകോട്ടു കൊണ്ട് പോകുന്നു .അമേരിക്കൻ മിലിറ്ററി കോളേജിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടി കുവൈറ്റ് സൈനീക മന്ത്രാലയത്തിൽ ക്യാപ്റ്റനായി ജോലിയിൽ പ്രവേശിച്ചപ്പോൾ തുടങ്ങിയ സ്നേഹബന്ധമാണ്. പടി പടിയായി ഉയർന്നു വന്ന വ്യക്തിത്വം. അധികം സംസാരിക്കാറില്ല. "റമദാൻ" മാസത്തിൽ സ്ഥിരമായി കുവൈറ്റിലെ പല "ദീവാനി"യയിൽ വച്ച് പലപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു. 2011ൽ കുവൈറ്റ് സൈനീക മന്ത്രാലയത്തിന്റെ സീനിയർ അണ്ടർ സെക്രട്ടറി ആയി .
തുടർന്നു 2014ൽ കുവൈറ്റ് കുവൈറ്റ് പ്രതിരോധ മന്ത്രി  ആയി ചുമതല ഏറ്റപ്പോൾ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായും പദവി ഉയർത്തപ്പെട്ടു. ആ സമയത്തു ഞാൻ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിൽ ഔദ്യോഗിക തലത്തിൽ ജോലിയിൽ ഇരിക്കുന്ന സമയമായിരുന്നു .ബാങ്കിന്റെ ഒരു ബ്രാഞ്ച് ഡിഫെൻസ് മിനിസ്ട്രയിൽ തുറക്കാൻ അദ്ദേഹത്തെ സമീപിച്ചപ്പോൾ രണ്ടാമതൊന്നു ചിന്തിക്കാതെ ആ സമയത്തു തന്നെ അംഗീകാരം നൽകി .മറ്റു ബാങ്കുകളും തക്കം പാർത്തിരുന്നപ്പോൾ ആണ്‌ അതിനെയെല്ലാം തള്ളി എന്റെ അപേക്ഷ അംഗീകരിച്ചത് .അത്‌ അന്നത്തെ ബാങ്കിന്റെ ബോർഡിനെ അതിശയിപ്പിച്ച ഒരു വാർത്ത ആയിരുന്നു .ഇതിലൊക്കെ ഉപരി ധാരാളം റീടൈൽ ബിസിനസ് ഇദ്ദേഹത്തിന്റെ മന്ത്രാലയത്തിൽ നിന്ന് ബാങ്കിന് വേണ്ടി നേടിയെടുക്കാൻ സഹായകമായിട്ടുണ്ട് .അതൊക്കെ ബാങ്കിൽ എന്റെ പദവിയെ ശക്തിപ്പെടുത്തുവാൻ വളരെ ഉപകാര പ്രദമായിട്ടുണ്ടും ഉണ്ട് .ജന്മങ്ങൾ കൊണ്ട് തീർക്കാവുന്നതല്ല , ഈ കടപ്പാടുകൾ .ഇത്തരം ബന്ധങ്ങൾ പലപ്പോഴും പല കുവൈറ്റി സമൂഹത്തിനു പോലും അപ്രാപ്യമായിരുന്നു .അതുകൊണ്ടു തന്നെ ബാങ്കിന്റെ ബോർഡ് ലെവലിലും, ഇതിനൊക്കെ വളരെ തിളക്കം സൃഷ്ടിച്ചിരുന്നു . അതൊക്കെ അറിഞ്ഞോ അറിയാതെയോ പുറമെ പറഞ്ഞില്ലെങ്കിലും, പല ഉന്നത ബാങ്ക് മാനേജ്മെന്റിൽ ഉള്ളവർക്കും എന്നോടുള്ള സ്നേഹാദരങ്ങൾക്കു കരണഭൂതമായിട്ടുണ്ട് .
ഞാൻ കുവൈറ്റ് വിടുമ്പോൾ എന്നെ മിനിസ്ട്രയിലേക്കു ഔദ്യോഗികമായി വിളിച്ചു ഒരു യാത്രഅയപ്പ് നൽകുകയും ഒരു "സുവനീർ" ഓർമക്കയായി തരുകയും ചെയ്തതു നന്ദിപൂർവ്വം ഇവിടെ സ്മരിക്കുന്നു .
കൂർമ്മ ബുദ്ധിയും സൂക്ഷ്മനിരീക്ഷണവും ഇദ്ദേഹത്തിന്റെ പ്രത്യകത ആയതുകൊണ്ടാകണം, കഴിഞ്ഞ വർഷം കുവൈറ്റ് ഗവൺമെന്റ്, അദ്ദേഹത്തെ ആഭ്യന്തര മന്ത്രിയായി ഉയർത്തപ്പെട്ടു. ഒപ്പം ഡെപ്യൂട്ടി പ്രധാന മന്ത്രിയായും .
ഇപ്പോഴും ഇത്ര ദൂരത്തായിരിന്നിട്ടും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് വല്ലപ്പോഴും എന്നെ പറ്റി അന്വേഷിക്കുന്നത് അദ്ദേഹത്തിന്റെ മഹത്ത്വം .നന്ദിയോടെ........ സ്നേഹത്തോടെ......................... സ്നേഹം നിറഞ്ഞ "ബു മുഹമ്മദ്