H.E.Sheikh Salam Al AbdulAzizi Al Sabah...

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 109).

H.E.Sheikh Salam Al AbdulAzizi Al Sabah...

ഇന്നത്തെ എന്റെ ഓർമ്മ കുറിപ്പിൽ വരുന്നത് കുവൈറ്റ് സാമ്പത്തിക മേഖലയിൽ വളരെ വളരെ പ്രശസ്തിയുള്ള ഒരു രാജ കുടുംബാംഗമാണ് .
1986 മുതൽ 2012 വരെ കുവൈറ്റ് സെൻട്രൽ ബാങ്കിന്റെ ഗവർണറായി തന്റെ പ്രാഗൽപ്യം തെളിയിച്ചിട്ടുള്ള, അതിനുശേഷം കുവൈറ്റിന്റെ ധനകാര്യ മന്ത്രിയായും തിളങ്ങിയ "ഹിസ് എക്സ്ലിൻസി ഷെയ്ഖ് സാലം അൽ അബ്ദുൽഅസീസ് അൽ സബാഹ്".
ഇരുപത്തിയാറ് വർഷത്തിലധികം ഒരു രാജ്യത്തിന്റെ സെൻട്രൽ ബാങ്കിന്റെ ഗവർണർ ആയി ഒരു വിവാദങ്ങൾക്കും ഇടയാകാതെ നിലനിൽക്കുക എന്നത് അപൂർവമായി മാത്രം കാണാവുന്ന ഒരു പ്രത്യകതയാണ് .
കുവൈറ്റ്ബാങ്കിങ്ങ് മേഖലയിലും, മറ്റുള്ള സാമ്പത്തീക മേഖലയിലും, ഏതൊരു പദവിയിൽ ആയാലും, ഇരുന്നിട്ടുള സ്വദേശിയായാലും വിദേശിയായാലും ഇദ്ദേഹത്തിന്റെ പേര് മറക്കാൻ സാധ്യതയില്ല .
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്ങ് സ്റ്റഡി സെന്ററിന്റെ ചെയർമാനായും, അറബ് മോണിട്ടറി ഫണ്ടിന്റെ ഡെപ്യൂട്ടി ചെയർമാനായും, കുവൈറ്റ് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ബോർഡ് മെമ്പറായും, തന്റെ കഴിവുകൾ പ്രകടിപ്പിച്ച ശേഷമാണ്. കുവൈറ്റ് ധനകാര്യ മന്ത്രിയായത് .
എന്നാൽ ഒരു ധനകാര്യമന്ത്രിയെന്ന നിലയിൽ 2012ൽ എടുത്ത ചില കാര്യങ്ങളോട് ഗവർമെന്റ് തലത്തിൽ പല വിമര്ശനങ്ങളും വന്നിരുന്നു .ആ പദവി 2014 ൽ ഒഴിഞ്ഞെങ്കിലും ഇന്നും കുവൈറ്റ് ഗവൺമെന്റിന്റെ ധനകാര്യ ഉപദേഷ്ടവായി വിരാജിക്കുകയാണ് .
ഞാൻ അദ്ദേഹത്തെ പരിചയപെടുന്നത് ധനകാര്യ മന്ത്രി ആയിരിക്കുന്ന കാലത്താണ് .ആദ്യത്തെ മീറ്റിംഗ് ഔദ്യോഗിക തലത്തിൽ തന്നെ ആയിരുന്നു . അന്ന് ഞാൻ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിന്റെ തലപ്പത്തിരിക്കുമ്പോളാണ് മീറ്റിംഗ് നടന്നത് ..
വ്യക്തിപരമായി ഞാൻ അദ്ദേഹത്തെ അടുത്തറിഞ്ഞത് മകൻ "ഷെയ്ഖ് അബ്ദുൽഅസീസ് അൽ സാലം അൽ സബാഹ്", മുഖാന്തിരമാണ് . കുവൈറ്റ് ദിവാൻ അൽ അമിരിയിൽ പബ്ലിക് റിലേഷൻ ഓഫീസറായി ജോലി ചെയ്യുന്ന ഷെയ്ഖ് അബ്ദുൽഅസീസ് വളരെ അടുത്ത സുഹൃത്തായിരുന്നു.
ചില പ്രധാനപ്പെട്ട കോർപറേറ്റ് കസ്റ്റമേഴ്സിനെയും ഒപ്പം ധാരാളം ക്ലീൻ ചിറ്റുള്ള കുവൈറ്റി റീറ്റെയ്ൽ കസ്റ്റമേഴ്സിനെ ധന മന്ത്രാലയത്തിൽ നിന്ന് ബാങ്കിലേക്ക് ആകർഷിക്കാൻ ഈ ബന്ധത്തിലൂടെ എനിക്ക് കഴിഞ്ഞു എന്നുള്ളത് ഒരുക്കലും തീരാത്ത കടപ്പാടുകളുടെയും നല്ല ഓർമകളുടെയും മറ്റൊരു വശമാണ് .പലപ്പോഴും ഇത്തരം ബന്ധങ്ങൾ  പല കുവൈറ്റി സമൂഹത്തിനു പോലും അപ്രാപ്യമായിരുന്നു. അതുകൊണ്ടു തന്നെ ബാങ്കിന്റെ ബോർഡ് ലെവലിലും, ഇതിനൊക്കെ വളരെ തിളക്കം സൃഷ്ടിച്ചിരുന്നു . അതൊക്കെ അറിഞ്ഞോ അറിയാതെയോ പുറമെ പറഞ്ഞില്ലെങ്കിലും, പല ഉന്നത ബാങ്ക് മാനേജ്മെന്റിൽ ഉള്ളവർക്കും എന്നോടുള്ള സ്നേഹാദരങ്ങൾക്കു കരണഭൂതമായിട്ടുണ്ട് .
ഒരാളെ എങ്ങനെ ബഹുമാനിക്കണം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് എനിക്ക് ഏറ്റവും ബഹുമാനപ്പെട്ട സ്നേഹം നിറഞ്ഞ "ബുഅബ്ദുൽഅസീസ്" . അദ്ദേഹത്തിന്റെ സാധാരണക്കാരിൽ സാധാരണക്കാരന്റെ പെരുമാറ്റം എന്നെ അത്ഭുതപെടുത്തിയിട്ടുണ്ട്.മകനും അതെ പാതയിലാണ് ..
എന്നെന്നും ഓർമ്മിക്കാൻ ഒരു പിടി നല്ല ഓർമ്മകൾ .