His Excellency Sheikh Talal Al Nassar Al Athabi Al Sabah passed away. Tribute.

ഊഷരഭൂമിയിലെ ശീതകാറ്റുകൾ(91)

His Excellency Sheikh Talal Al Nassar Al Athabi Al Sabah passed away. Tribute.
കുവൈറ്റ് രാജാ കുടുംബാഗവും, ഓയിൽ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രെട്ടറിയുമായിരുന്ന, "ഹിസ് എക്സലൻസി ഷെയ്ഖ് തലാൽ നാസ്സർ അൽ അതബി അൽ സബാഹ്", ഹൃദയ സ്തംഭനം മൂലം അൻപത്തി രണ്ടാമത്തെ വയസ്സിൽ  അല്പം മുൻപ് ഇഹലോക വാസം വെടിഞ്ഞു!!! 
സ്നേഹം നിറഞ്ഞ " ഷെയ്ഖ് തലാൽ",
ഒരു യുവാവാകുന്നതിനു മുൻപ്, നമ്മൾ തമ്മിൽ പരിചയപ്പെടുകയും, പലപ്പോഴായി സ്നേഹ ബന്ധങ്ങൾ പുതുക്കുകയും ചെയ്തിട്ടുണ്ട്. 
കുവൈറ്റ് രാജകുടുംബത്തിലെ, "അൽ അതബി" ശാഖയുമായി ഞങ്ങൾക്കുള്ള സ്നേഹബന്ധം ഏതാണ്ട് എൺപതുകളിൽ തുടങ്ങിയതാണ്.ഒരു ജൻമം കൊണ്ട് തീർക്കാവുന്ന ബന്ധം അല്ല എനിക്കുള്ളത്. അതുകൊണ്ട് തന്നെ, മരണം വരെ താങ്കൾ എന്റെ ഓർമ്മയിലുണ്ടാകും.
ഇടയ്ക്ക് "കൊമേർഷ്യൽ ബാങ്കിൽ" ട്രൈനിങ്ങിന് വന്നതോർമ്മയിൽ!!!
പെട്ടന്ന് തന്നെ തങ്ങൾക്കിഷ്ടപ്പെട്ട "ഓയിൽ" മേഖലയിലേക്ക് മാറുകയും ചെയ്തു. 
എല്ലാം ഒരു ഫിലിം റോളിൽ കൂടെ കാണുന്നത് പോലെ മനസ്സിലൂടെ കടന്നു പോകുന്നു.
അൽപ്പം മുൻപ് "ഷെയ്ഖ് നവാഫ്‌" വിളിച്ചു പറഞ്ഞപ്പോൾ ദുഃഖം താങ്ങാൻ കഴിഞ്ഞില്ല. എന്നുമെന്നും ഓർമ്മയിൽ!!!
"പരിശുദ്ധ ഖുർആൻ" പറയുന്നു..... "മരണം അതെപ്പോൾ വേണമെങ്കിലും, ആരുടെ മുൻപിലും ,എത്താം".
പടച്ച തമ്പുരാൻ, താങ്കൾക്ക് സ്വർഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു...