His Excellency the former Minister of Kuwait. Khalid Al Mea.

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 105).

His Excellency the former Minister of 
Kuwait. Khalid Al Mea.
----------------------------------------------------------
"കുടുംബ മഹിമ" എന്ന വാക്കിന് വലിയ വില കൊടുക്കുന്നവരാണ് കുവൈറ്റ് സമൂഹം .
പണവും , വ്യവസായവും , വാണിജ്യവുമൊക്കെ , കുറെയൊക്കെ "കുടുംബ മഹിമക്ക്" വഴി മാറിയിട്ടുണ്ടാകിലും , ഇന്നും അതിനൊക്കെ വലിയ പ്രാധാന്യമുണ്ടു്.
ഒരു നൂറു കൊല്ലം കുവൈറ്റിൽ ജീവിച്ചാലും ഈ കുവൈറ്റി സംസ്കാരം മനസിലാക്കാൻ ഒരു വിദേശിക്ക് ബുദ്ധിമുട്ടാണ് . ആ സംസകാരവുമായി ആഴത്തിൽ ഇടപെട്ടാൽ മാത്രമേ അതു മനസ്സിലാക്കാൻ കഴിയുകയുള്ളു .
നൂറ്റാണ്ടുകൾക്കു മുമ്പ് സൗദി അറേബ്യയിൽ നിന്ന് കുടിയേറി പാർത്ത ഇന്നത്തെ രാജ കുടുംബത്തോടൊപ്പം വന്ന നാല് കുടുംബം കൂടിയുണ്ടായിരുന്നു . അൽ ഗാനം , അൽ അഹ്മദ് , അൽ ദുഐജ് , അൽ ഖാലിദ് . ഈ കുടുംബത്തിൽ പെട്ട ഏതൊരു കുവൈറ്റിയുവാവിനോടോ , യുവതിയോടോ , സംസാരിക്കുമ്പോൾ ആ ധ്വനി നമ്മൾക്ക് മനസിലാകും .
ഏതാണ്ടൊരു 350 കൊല്ലം മുൻപ് ഇറാഖിലെ ബസ്‌റ എന്ന സ്ഥലത്തുള്ള ഖനായ് യിൽ നിന്നെത്തിയ ഒരു കൂട്ടർ ഇന്ന് കുവൈറ്റിലെ വാണിജ്യ വ്യവസായ , സാമ്പത്തിക മേഖലയിൽ വളരെ സ്വാധീനവും പ്രശസ്തിയും ഉള്ളവരാണ് . ഇവരെ പൊതുവെ "അൽ ജീനഹ്ത്" എന്നാണ് പറയുന്നത് . ഇതിൽ പെടുന്ന വരാണ് , അൽ മുത്വാ , അൽ ഖാനായ് , അൽ മുസല്ലം , അൽ ഈസാ , അൽ സുൽതാൻ , തുടങ്ങിയവർ .
എന്നാൽ ആ കാല ഘട്ടത്തിൽ, ട്രൈബൽ കുവൈറ്റി കുടുംബക്കാർ എണ്ണത്തിൽ വലുതെങ്കിലും , സാമ്പത്തീക മേഖലയിൽ വളരെ പിന്നോക്കാമായിരുന്നു . ഈ അവസ്ഥ കുറച്ചെങ്കിലും മാറി കഴിഞ്ഞിരിക്കുന്നു . അതിൽ വളരെ മുന്നിട്ട് നിൽക്കുന്ന ഒരു ട്രൈബൽ കുടുംബമാണ് "അൽ അസ്‌മി" . ഈ കുടുംബത്തിന്റെ ശക്‌തി കുവൈറ്റിലെ എല്ലാ മേഖലയിലും പടർന്നു പന്തലിച്ചിരുക്കുന്നു . കുവൈറ്റിൽ ഒരു ഇലകഷൻ വന്നാൽ കുറഞ്ഞത് അഞ്ചു പാർലമെന്റ് മെമ്പർമാരും , രണ്ടു മന്ത്രി മാരും , ഈ കുടുംബത്തിൽ നിന്നുണ്ടാകും . കുവൈറ്റ് ഡിഫെൻസ് മേഖലയിലും , പോലീസ് മേഖലയിലും , ഇവരുടെ ശക്‌തി വളരെ നിർണായകമായി കഴിഞ്ഞിരിക്കുന്നു. വ്യവസായിക , വാണിജ്യ , സംമ്പത്തീക മേഖലയിലും ഇവരുടെ സ്വാധീനവും ഒട്ടും കുറവല്ല . ഈ കുടുംബക്കാരുടെ ഒരു പ്രത്യേകത , സ്നേഹിച്ചാൽ അങ്ങേ അറ്റത്തെ സ്നേഹം , പിണങ്ങിയാൽ , എല്ലാം കഴിഞു . കുവൈറ്റിലെ "സബാഹിയ" എന്നു പറയുന്ന സ്ഥലം ഇവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്‌ .
കൊമേർഷ്യൽ ബാങ്കിന്റെ സീനിയർ റീജിയണൽ മാനേജർ ആയി ഇരിക്കുമ്പോൾ ഈ സ്‌ഥലവും ബാങ്കിങ് മേഖലയിൽ,എന്റെ അധികാര പരിധിയിൽ വരുന്നതായിരിന്നു . പൊതുവെ ഇന്ത്യൻ സമൂഹത്തിനു വലിയ മതിപ്പൊന്നും ഇവരിൽ നിന്നും പ്രതീക്ഷിക്കാൻ ഇടയില്ലാത്ത സ്ഥിതിക്ക് , വളരെ ഭയത്തോടെയാണ് , ഈ സ്‌ഥലങ്ങളിൽ ഉള്ള ബ്രാഞ്ചകളിൽ ആദ്യ കാലങ്ങളിൽ ഞാൻ കടന്നു ചെന്നിരുന്നത് . പിന്നെ ഇവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയപ്പോൾ , സ്നേഹവും , മതിപ്പും , മാന്യതയും കൊണ്ട് ഇവരെല്ലാം എന്നെ വീർപ്പു മുട്ടിച്ചു .ആ ഏരിയ യിൽ, ഒരു ബ്രാഞ്ചിൽ ഈ കുടുംബത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരനെ ഞാൻ ബ്രാഞ്ച് മാനേജരായി അവരോധിച്ചപ്പോൾ , എന്നോടുള്ള സ്നേഹാദരങ്ങൾക്കു മാറ്റ് വളരെ കൂടി . വിവാഹം തുടങ്ങിയ മംഗള കാര്യങ്ങൾ തുടങ്ങി , മരണം വരെയുള്ള സുഖ ദുഃഖ കാര്യങ്ങളിൽ ഞാൻ ഒഴിച്ച് കൂടാത്ത അവരുടെ ഭാഗമായി മാറാൻ എനിക്കധികം സമയം വേണ്ടി വന്നില്ല .അങ്ങനെ ഈ വലിയ ട്രൈബൽ കുവൈറ്റി കുടുംബത്തിന്റെ ദൈനദിന ജീവിതത്തിന്റെ ഒരു ഭാഗമായി ഞാൻ മാറികഴിഞ്ഞു . ഒരിക്കലും മറക്കാൻ കഴിയാത്ത എത്ര എത്ര മുഹൂർത്തങ്ങൾ .
ഈ കുടുംബത്തിലെ ഏറ്റവും ശക്തനായ ഒരു രാഷ്ട്രീയ നേതാവ് കൂടിയായ , ഒരാൾ ആണ് ഈ ഫോട്ടോയിൽ കാണുന്ന ഞാൻ സ്നേഹപൂർവം "ബുഖാലിദ്" എന്നു വിളിക്കുന്ന "ഖാലിദ് അൽ മിയ"
ഈ "അൽ മിയ","അൽ അസ്‌മി" കുടുംബത്തിലെ ഒരു ചെറിയ ഗ്രൂപ്പ് ആണ്എന്നാൽ ഏറ്റവും ശക്തമാരാണ് . മുൻ കുവൈറ്റി പാർലമെന്റ് മെമ്പറും , മുൻ വാണിജ്യ വ്യവസായ മന്ത്രിയുമായിരുന്ന്നു
( ഇദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഫഹദ് അൽ മിയ വളരെ പ്രശസ്തനായ ഒരു കുവൈറ്റി ലീഡർ ആയിരുന്നു . സോഷ്യൽ അഫ്‌യേഴ്‌സ് മന്ത്രി ആയിരുന്നു . എന്നിക്കു വളരെ ബഹുമാനമുള്ള "ബു ബേഷ്യർ" . ഇപ്പോൾ വിശ്രമ ജീവിതത്തിൽ ആണ്) .
എന്റെ ഏറ്റവും സ്നേഹം നിറഞ്ഞ "ബുഖാലിദ്" , വാണിജ്യ മന്ത്രി യായി ചാര്ജടുത്തപ്പോൾ അഭിനന്ദനം അറിയിക്കാൻ ചെന്നപ്പോൾ എടുത്ത ഒരു ഫോട്ടോ . ഓർമകളെ ഒരുപാട് പിറങ്ങോട്ടു കൊണ്ടുപോയി ...