Mr.Muhammad Abdulla Al Ayoub...

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 112).

Mr.Muhammad Abdulla Al Ayoub...

ഇന്നത്തെ എന്റെ ഓർമ്മകുറിപ്പിൽ എത്തുന്നത് ഞാൻ മകന് തുല്യം സ്നേഹിക്കുകയും മറിച്ചു അതുപോലെതന്നെ എന്നെ ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന ഒരു കുവൈറ്റി യുവാവിനെ പറ്റിയുള്ള ഊർജ്യമേറിയ ഓർമ്മകളാണ് .
ഇതിന് വേണ്ടി ഞാൻ കുറെ പുറകിലേക്ക് പോകുകയാണ് . കോമ്മേഴ്സ്യൽ ബാങ്ക് ഓഫ് കുവൈറ്റിൽ എന്നെ ആദ്യമായി ഒരു റീജിയണൽ മാനേജരായി പ്രൊമോട്ട് ചെയ്ത സമയം.ബാങ്കിന്റെ അന്നത്തെ ഏറ്റവും വലിയ ബ്രാഞ്ച് ആയിരുന്ന "ഫഹാഹീൽ" ബ്രാഞ്ചിൽ നിന്ന് "സബാഹ് അൽ സാലം റീജിയണൽ ഓഫീസി"ലേക്കാണ് യാത്രാ . അവിടെയെത്തി ചാര്ജടുത്തപ്പോൾ താഴത്തെ നിലയിൽ നിലവിലുണ്ടായിരുന്ന ബ്രാഞ്ചിൽ ആദ്യത്തെ ഔദ്യോഗിക സന്ദർശനം .
പെട്ടെന്നാണ് പുതുതായി ബാങ്കിൽ ജോലിയിൽ പ്രവേശിച്ച ഒരു കുവൈറ്റി യുവാവിനെ എന്റെ ശ്രെദ്ധയിൽ പെട്ടത്. പരിചയപ്പെട്ടപ്പോൾ "ഡിഗ്രി ഹോൾഡർ" ആണെന്ന് മനസ്സിലായി . ഞാൻ പലപ്പോഴും എഴുതിയിട്ടുള്ള "അൽ ജനാഹ്ത്" ഗോത്രത്തിൽ പെട്ട "അൽ അയൂബ്" കുടുംബത്തിലെ അംഗമാണ് .
അധികം സംസാരിക്കാൻ ഇഷ്ടപ്പെടാത്ത ആ ചെറുപ്പക്കാരനിൽ ഞാൻ എന്റെ ചിരകാല പരിചയം വച്ച് നല്ല മാനേജ്‌മന്റ് സ്കില്ലും, ലീഡർഷിപ്‌ ക്വാളിറ്റിയും ഉണ്ടന്ന് പെട്ടന്ന് തന്നെ മനസ്സിലാക്കി . ഒരു വർഷം ബ്രാഞ്ചിൽ വർക്കു ചെയ്ത ശേഷം ഞാൻ ആ യുവാവിനെ റീജിയണൽ ഓഫീസിൽ ലോൺ പോർട്ടഫോളിയിലേക്കു എടുക്കുകയും മുഹമ്മദ്ഏറ്റവും ഭംഗിയായി ആ ജോലി നിർവഹിക്കുകയും ചെയ്തു .തുടർന്ന് താഴെയുള്ള ബ്രാഞ്ചിൽ "അസിസ്റ്റന്റ് മാനേജ"രായി പ്രൊമോട്ട് ചെയ്തു വിടുകയും ചെയ്തു .
കാലങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു . ഇതിനിടെ എന്നെ സീനിയർ റീജിയണൽ മാനേജർ ആയി ഉയർത്തുകയും ഒപ്പം ഡയറക്റ്റ് സെയിൽസ് യൂണിറ്റിന്റെയും റീറ്റെയ്ൽ മാർക്കറ്റിംഗ് യൂണിറ്റിന്റെയും ചുമതല കൂടി ഏറ്റെടുക്കേണ്ടിവരുകയും ചെയ്തപ്പോൾ എനിക്ക് താങ്ങായി ഈ ചെറുപ്പക്കാരൻ വളരെ ആത്മാർത്ഥമായി സാഹയെത്തിനെത്തി . സമയം പോലും നോക്കാതെ അവുധി ദിവസങ്ങളിൽ പോലും പണിയെടുത്തു കൊണ്ടിരുന്നു .
"മുഹമ്മദ് അബ്ദുല്ല അൽ അയൂബി"ന്റെ പേരെ എക്സിക്യൂട്ടീവ് മാനേജ്‌മെന്റിന്റെ മുൻപിൽ അറിയപ്പെട്ടു തുടങ്ങി .
ആയിടക്കാണ് കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിൽ നിന്ന് ഉയർന്ന പദവിയിലേക്കുള്ള ക്ഷണം കിട്ടുന്നതും ഞാൻ പിരിയുന്നതും . പോകുമ്പോൾ ഒരേ ഒരു വാക്കേ വികാരഭരിതനായി നിന്ന മുഹമ്മദ് എന്നോട് പറഞ്ഞുള്ളു . "എന്നെ മറക്കരുത് . എന്റെ അച്ഛനില്ല മരിച്ചു പോയതാണ് .ആ ബഹുമാനമാണ് താങ്കൾക് ഞാൻ തരുന്നത്". . എന്റെ കണ്ണ് നിറഞ്ഞുപോയി . എന്റെ മറുപടി.... "എനിക്കൊരു മാസത്തെ സമയം തരണം . ജോലിയിൽ ഒന്ന് പ്രവേശിച്ചു പുതിയ അന്തരീക്ഷം നോക്കട്ടെ"..... .
ഞാൻ മുഹമ്മദിന് കൊടുത്ത വാക്ക് പാലിച്ചു .മുഹമ്മദിനെ എന്റെ പുതിയ ബാങ്കിന്റെ "ഫഹാഹീലിലു"ള്ള ബ്രാഞ്ചിൽ മാനേജർ ട്രെയിനിയായി നിയമനം കൊടുത്തു . താമസിയാതെ ബ്രാഞ്ച് മാനേജരാകുകയും ചെയ്തു .
കാലം ആർക്കും കാത്തു നിന്നില്ല . വ്യകതി പരമായ കാരണങ്ങൾ ഞാൻ കുവൈറ്റ് വിടുകയെന്നറിഞ്ഞപ്പോൾ ഏറ്റവും അധികം വിഷമിച്ച ഒരു വ്യ്കതിയാണ് മുഹമ്മദ് . പോകുന്ന ദിവസം രാത്രി ഒരുമണി ആയിക്കാണും . ടെലിഫോൺ റിംഗ് ചെയ്യുന്നു . അങ്ങേ തലക്കൽ മുഹമ്മദ് . നാളെ ഉച്ചക്കയ്‌ക്ക്‌ പോകയല്ലേ . വന്നു കാണാൻ പറ്റില്ല . ഇപ്പോൾ വരട്ടെ . ഞാൻ സമ്മതിച്ചു . വന്നു മണിക്കൂറുകളോളം സംസാരിച്ചിരുന്നു . അന്ന് ഉച്ചക്കുകൂടി കണ്ടതാണ് . എന്നിട്ടും ആ സാമീപ്യം ഇഷ്ടപെടുന്ന മുഹമ്മദ് .
സത്യത്തിൽ ഇതല്ലേ സ്നേഹം . സ്നേഹപ്രവാഹം . കുവൈറ്റ് വിട്ടിട്ടും നിരന്തരമായ സ്നേഹസംഭാഷണങ്ങൾ .
ആറ് മാസം മുൻപ് എനിക്ക് ഒരു മെസ്സേജ് വന്നു . മുഹമ്മദിന്റേതായിരുന്നു ." മിസ്റ്റർ .നായർ .എനിക്ക് പ്രൊമോഷൻ കിട്ടി . റീജിയണൽ മാനേജരായിരിക്കുന്നു . എന്നെ ഞാനാക്കിയ താങ്കളെ ആണ് ആദ്യം അറിയിക്കുന്നത്." 
തുടർന്ന് സംസാരിച്ചപ്പോൾ വിതുമ്പുന്നുണ്ടായിരുന്നു . എന്റെ മറുപടി ......" ഞാൻ ഇരിന്നിട്ടുള്ള എല്ലാ പദവിയും നിനക്ക് കിട്ടും" .
മറുപടി പറയാൻ വാക്കുകൾക്ക് പരതുന്നത് എനിക്ക് മനസ്സിലായി . ഉയരും വളരെ ഉയരും മനസ്സ് പറയുന്നു . എല്ലാ നന്മകളും മുഹമ്മദിന് ഞാൻ നേരുകയാണ് . ഓര്മകള്ക്കുള്ള ഒരു കുളിരു ഒന്ന് വേറെ തന്നെയാണ് . അള്ളാഹു മുഹമ്മദിനെ അനുഗ്രഹിക്കട്ടെ ............