The former Minister of commerce and industry, the state of Kuwait.H.E.Falah Fahad Al Hajeri. My beloved Bhu Fahad.

ഊഷര ഭൂമിയിലെ ശീതക്കാറ്റുകൾ...(part 104).

The former Minister of commerce and industry,
the state of Kuwait.H.E.Falah Fahad Al Hajeri. 
My beloved Bhu Fahad.
-----------------------------------------------------------------
ട്രൈബൽ കുവൈറ്റ് സമൂഹത്തിലെ വളരെ പ്രശസ്തനായ ഒരു വ്യക്തിയാണ് ഞാൻ സ്നേഹപൂർവം വിളിക്കുന്ന "ബുഫഹദ്".വലിയ വ്യക്തിത്ത്വത്തിനുടമയായ കുവൈറ്റ് മുൻ വാണിജ്യ വ്യവസായ മന്ത്രി "ഫലാഹ് ഫഹദ് അൽ ഹാജിരി" .സ്വപ്രയഗ്‌നത്തിലൂടെ വിദേശ വിദ്യാഭ്യാസം കൈവരിച്ച ശേഷം കുവൈറ്റിലെ രാഷ്ട്രീയത്തിൽ കടന്ന് മന്ത്രിയായ ആളാണ് . 1998 ഇൽ ഞാൻ കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ ഈസ്റ്റ് അഹമ്മദി ബ്രാഞ്ച് മാനേജരായി ചാർജ് എടുത്തപ്പോൾ തുടങ്ങിയ സൗഹൃദവും സ്നേഹവും ഇട തടവില്ലാതെ ഇന്നും തുടരുന്നു . എത്രയോ ദൂരത്തായിരിന്നിട്ടും ഈ പുതുവർഷത്തിലെ ആദ്യത്തെ ടെലിഫോൺ സംഭാഷണം ഈ വലിയ മനുഷ്യന്റേതായിരിന്നു എന്നു പറഞ്ഞാൽ ആ സ്നേഹത്തിന്റെ മഹത്ത്വം എടുത്തു പറയേണ്ടതില്ലല്ലോ .ഇവരൊക്കെ എന്റെ ബാംങ്കിംഗ് ജീവിതത്തിൽ എനിക്ക് തന്നിട്ടുള്ള സഹായസഹരണങ്ങൾക്കുപകരം നൽകാൻ ഇനിയും ജന്മമെടുക്കേണ്ടിവരും. മറക്കില്ല ഒരിക്കലും ...