Tribute to Ms. Hayat Al Fahad...Adham Allah Ajerikkum...Allah Yermaha... ഹയാത് അൽ ഫഹദ് വിട വാങ്ങി...പ്രണാമം...

Tribute to Ms. Hayat Al Fahad...Adham Allah  Ajerikkum...Allah  Yermaha...

ഹയാത് അൽ ഫഹദ് വിട വാങ്ങി...പ്രണാമം...

കുവൈറ്റിലെ സിനിമാതാരങ്ങളിൽ സമാനതകളില്ലാത്ത ഒരു വ്യക്തിതത്തിന്റെ ഉടമയായിരുന്നു ഈ കഴിഞ്ഞ ഏപ്രിൽ 26ന് ഇഹലോകവാസം വെടിഞ്ഞ "ഹയാത് അൽ ഫഹദ്"...
1960  മുതൽ 2020 വരെയുള്ള അറുപതു 
വർഷ കാലഘട്ടങ്ങളിൽ നായികയായും ഉപനായികയായും സഹോദരിയായും അമ്മയായും വില്ലത്തിയായും അവർ അഭിനയിക്കാത്ത റോളുകളില്ല...

പ്രസിദ്ധമായ "ബൈ ബൈ ലണ്ടൻ" എന്ന സിനിമയിൽ ബ്രിട്ടിഷുകാരത്തിയായി വേഷം മാറി വന്ന കുവൈറ്റി സ്ത്രീ പബ്ബിൽ കയറി കള്ളുകുടിച്ചു പൂസായ റോൾ മറക്കാനാവില്ല...കുവൈറ്റിലേയും അറബ് രാജ്യ ങ്ങളിലേയും യാഥാസ്ഥികരുടെ ഇടയിൽ വളരെയധികം വിവാദങ്ങൾ ആ വിഷയത്തിൽ പൊങ്ങി വന്നെങ്കിലും സഹൃദയരായ കുവൈറ്റി യുവജനങ്ങളും രാജഭരണകൂടങ്ങളും മറ്റു അറബ് വംശജരും അതിനെ  സിനിമ അഭിനയമായിക്കണ്ട് ആ രീതിയിൽ പരിഹാരം കണ്ടെത്തി...

സ്വാദ് അൽ അബ്ദുല്ല, മറിയം അൽ സാല, ഹുദാ അൽ ഹുസൈൻ, അബ്ദുൽ റത അബ്ദുൽ ഹുസൈൻ, സാദ് അൽ ഫരാജ്, ഇബ്രാഹിം അൽ സലാൽ, മറിയം അൽ അബ്ദീൻ, ഇബ്രഹിം അൽ അക്കിൽ, ഗാനം അൽ സാല, തുടങ്ങിയ മുൻനിര നായികനായകന്മാരിൽ മുൻപന്തിയിൽ 
തന്നെ ആയിരുന്നു ഹയാത് അൽ ഫഹദ്...
ഇവരെല്ലാംതന്നെ 1975 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ കൊമേർഷ്യൽ ബാങ്ക് ഓഫ് കുവൈറ്റിന്റെ അഹമ്മദ് അൽ ജാബർ സ്ട്രീറ്റിലെ എന്റെ കസ്റ്റമേഴ്‌സായിരുന്നു...
അവരെയെല്ലാം ഞാൻ സ്നേഹത്തോടെ സേവനം ചെയ്തുകൊണ്ടിരുന്നപ്പോൾ കൊണ്ടിരുന്നപ്പോൾ അവരും അതെ സ്നേഹത്തോടെ എന്നെയും കണ്ടിരുന്നു .
അതു കൊണ്ടു തന്നെഎന്റെ മനസ്സിൽ ഇവർക്കെല്ലാം വളരെയധികം സ്ഥാനവും നല്കിപ്പോന്നു...  

2020ൽ കോറോണോ സമയത്തു കുവൈറ്റിലുള്ള വിദേശികളെയെല്ലാം നാടുകടത്തണമെന്നു ഏതോ ടെലിവിഷൻ ചാനലിലൂടെ ഹയാത് അൽ ഫഹദ് വെളിപ്പെടുത്തിയത് വളരെയധികം വിവാദങ്ങൾക്കു വഴിയൊരുക്കി...

അവസാനമായിക്കണ്ടത് 2013ലാണ്. 
കുവൈറ്റ് സിറ്റിയിലെ മിനിസ്ട്രി കോംപ്ലക്സിൽ അന്നത്തെ ഫിനാൻസ് മന്ത്രിയായിരുന്ന 
രാജ കുടുംബാംഗം ഷെയ്ഖ് സാലം അൽ അബ്ദുൽഅസീസ് അൽ സബാഹിനെ കാണാനായി ഞാനും എന്റെകൂടെയുണ്ടായിരുന്ന നാസറും, തളാലും വെയ്റ്റിംഗ് റൂമിൽ കാത്തിരുന്നപ്പോൾ അവിടെയെത്തി ഹയാത് അൽ ഫഹദ്. വർഷങ്ങൾക്ക് ശേഷമാണെങ്കിലും എന്നെക്കണ്ടപ്പോൾ അവർ എന്നെ ഓർത്തെടുത്തു...എനിക്കതിശയം തോന്നി...ഇത്ര ഓർമ്മയോ ? ഞാൻ പറഞ്ഞു  ഞാനിപ്പോൾ കുവൈറ്റ് ഇന്റർനാഷണൽ ബാങ്കിന്റെ പബ്ലിക് റിലേഷൻ ഡിപ്പാർട്ടുമെന്റിന്റെ തലവൻ കൂടിയാണ്. അതുകൊണ്ടു തന്നെ രാജാവിനെയും രാജപ്രമുഖനെയും  മന്ത്രിമാരെയുമൊക്കെ സന്നർശിക്കാറുണ്ട്.  ഈ വിസിറ്റും അതിന്റെ ഭാഗമാണ്. എടാ അതൊരു ഇസ്ലാമിക ബാങ്ക് അല്ലേ ? അവിടുത്തെ പബ്ലിക് റിലേഷനിൽ നിനക്കെന്തു കാര്യം ? തമാശയായിട്ടായിരുന്നെങ്കിലും അതിലും പ്രസക്തിയുണ്ടായിരുന്നു. എന്നിട്ടു കയ്യിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചിരിച്ചു. അല്ലാഹ് കരീം (ദൈവം അനുഗ്രഹിക്കട്ടെ)എന്ന് പറഞ്ഞു...

അറബിക് സിനിമകളും സീരിയലുകളും പാട്ടുകളും ആദ്യം  മുതൽതന്നെ സ്ഥിരം കാണുകയും കേൾക്കുകയും ചെയ്തിരുന്ന എനിക്ക് ഇവരെയെല്ലാം ഓർത്തെടുക്കാൻ നിമിഷ നേരം മതിയാകും.

അനശ്വര കലാകാരിക്ക് വേദനയോടെ വിട...

പ്രണാമം...